കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രം

കടപ്പാട്ടൂർ പി ഒ, പാലാ - 686574
OFFERINGS ONLINE BOOKING

About the Temple

ശ്രീകോവിൽ .പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കണക്കും പ്ലാനുമനുസരിച്ച് ത്രിതല ശ്രീകോവിലിന്റെ ശിലാസ്ഥാപനം 2002 ഏപ്രിൽ 25 നും ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം 2003  ഫെബ്രുവരി 8 നും നടന്നു. വളരെ സുഗമമായി ഓരോ ഘട്ടത്തിലും നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഭഗവത്കൃപയാൽ ക്ഷേത്ര ഭരണസമിതിക്ക് കഴിഞ്ഞു. കടപ്പാട്ടൂർ വിജയോദയം എൻ.എസ്.എസ്. കരയോഗ ഭരണസമിതിയും മീനച്ചിൽ താലൂക്ക് എൻ എസ് .എസ് യൂണിയൻ ഭരണ സമിതിയും ചേർന്ന കമ്മിറ്റിയാണ് ഭരണനിർവഹണം നടത്തി വരുന്നത്


1960 ജൂലൈ 14 ഉതൃട്ടാതി നാൾ


ഭക്ത ലോകത്തിന്റെയും ഈ ദേശത്തിന്റെയും ഭാഗ്യോതിരേകം കൊണ്ട് ഭഗവദ്ദിഛ ഉണർന്നു കടാക്ഷിച്ച സുദിനമായിരുന്നു അത്. അതിനും വളരെ നാളുകൾക്കു മുമ്പു തന്നെ സ്ഥലം ഉടമയായ മാടപ്പാട്ട് തൊമ്മൻ മാപ്പിള , മടുക്കമരവും ഞരളയും പരുവയും. കമുകിനേക്കാൾ വണ്ണമുള്ള കൂനമ്പാലയും കൊണ്ട് നിബിഢമായ സർപ്പക്കാവിൽ നിന്നിരുന്ന അത്തിമരം കരിമ്പാട്ടുന്നതിന് വിറകിന്റെ ആവശ്യത്തിനായി വെട്ടിമുറിക്കുന്നതിന് തദ്ദേശവാസിയായ മഠത്തിൽ പാച്ചു നായരെ ചുമതലപ്പെടുത്തിയിരുന്നു. സർപ്പക്കാവിൽ നിൽക്കുന്ന മരമായിരുന്നതിനാൽ 1960 ജൂലൈ 14 വരെ അദ്ദേഹത്തിന് തന്നെ ഏല്പിച്ച ജോലി ചെയ്യുവാനുള്ള ധൈര്യം വന്നിരുന്നില്ല. 1960 ജൂലൈ14 ന് ലോക നാശം സംഭവിക്കുമെന്നുള്ള ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞരുടെ നിഗമനം നാടെങ്ങും ഭീതി പടർത്തിയിരുന്നതിനാൽ ഈശ്വരനെ ധ്യാനിച്ച് അന്നു തന്നെ അദ്ദേഹം മരം മുറിക്കുവാൻ തീരുമാനിച്ചു. എന്നാൽ അക്കാലത്തെ മരം വെട്ടുകാരിൽ മുഖ്യനായിരുന്ന പാച്ചു നായരുടെ കണക്കുകൂട്ടലുകൾക്ക് നേർ വിപരീതമായാണ് വടംപൊട്ടി മരം കുത്തിമറിഞ്ഞത്. അടിവശം പൊള്ളയായിരുന്ന മരത്തിന്റെ കുറ്റിയുടെ സ്ഥാനത്ത് ഒരു വലിയ ചിതൽപ്പുറ്റ് കാണപ്പെട്ടു. ആ ചിതൽപ്പുറ്റിനുള്ളിൽ എന്താണെന്നറിയുവാൻ വെട്ടു പൂളെടുത്ത് മണ്ണു നീക്കി. അതി ദിവ്യമായ ദർശനം. അനേക വർഷങ്ങളായി അത്തിമരത്തിനുള്ളിൽ തപശൈശ്ചര്യയിൽ മുഴുകിയിരുന്ന കടപ്പാട്ടൂരപ്പന്റെ ആദ്യ ദർശനം. ചന്ദ്രക്കലാധരനും നാഗഛത്ര ധാരിയുമായ നാഗദേവൻ ശ്രീ പരമേശ്വരന്റെ വിഗ്രഹം കൺമുന്നിൽ തെളിയുന്നു. ധർമ്മസംരക്ഷണാർത്ഥം 1960 ജൂലൈ 14ാം തീയതി ഉതൃട്ടാതി നക്ഷത്രത്തിൽ പകൽ 2.30 ന് തൃക്കടപ്പാട്ടൂരപ്പൻ അവതരിച്ചു. ഭക്തർ നിലവിളക്കു കൊണ്ടുവന്ന് ഭഗവാന്റെ മുന്നിൽ കൊളുത്തി വെച്ച് പ്രാർത്ഥിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്തു. ഓം നമ: ശിവായ മന്ത്രജപം


2002ഏപ്രിൽ 25 - ക്ഷേത്ര നവീകരണത്തിന് തുടക്കം


അഷ്ടമംഗല ദേവപ്രശ്നത്തിൽ തെളിഞ്ഞതനുസരിച്ച് വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ പൂർത്തീകരിച്ചതിനു ശേഷം കേരളീയ ശൈലിയിൽ ക്ഷേത്രം പുനർ നിർമ്മിക്കുന്നതിന് നടപടികൾ തുടങ്ങി. ശ്രീകോവിലിന്റെ ഗർഭഗൃഹത്തിന് മാറ്റം വരുത്താതെ മുഖമണ്ഡപം, നാലമ്പലം , നമസ്കാരമണ്ഡപം, ബലിക്കൽപുര എന്നിവയോടുകൂടി കേരളീയ ശൈലിയിൽ അതി മനോഹരമായി ക്ഷേത്രം നവീകരിക്കുന്നതിന് തൃക്കടപ്പാട്ടൂരപ്പൻ അനുഗ്രഹ കടാക്ഷം ചൊരിഞ്ഞു. പൂർണ്ണമായും ചെമ്പ് മേഞ്ഞതാണ് ത്രിതല


തന്ത്രശില്പ ശാസ്ത്രത്തിന് യോജിച്ച വിധം കേരളീയ മാതൃകയിലുള്ള ഒരു ക്ഷേത്രം മഹാദേവൻ ഇച്ഛിക്കുന്നു. അർച്ചാവതാരകല, അന്തർയ്യാമിത്യു കല മുതലായ പഞ്ചകലയുടെ അപൂർണ്ണതയിലുള്ള സ്ഥിതിക്കും അനുഗ്രഹ കലകളുടെ സ്ഥംഭനാവസ്ഥയ്ക്കും ക്ഷേത്രത്തിന്റെ തച്ചുശാസ്ത്രപരമായ വൈകല്യം ബാധകമാണ്. അതിനാൽ എത്രയും വേഗം ക്ഷേത്ര പുനർ നിർമ്മാണവും ചൈതന്യ പുഷ്ടിക്കുള്ള കലശാദികളും യഥാവിധി നടത്തേണ്ടതാണ്.


ധ്വജാദിയായ ഉത്സവം ദേവൻ ഇച്ഛിക്കുന്നു.8 ദിവസത്തിൽ കുറയാതെ തിരുവുത്സവം ആഘോഷിക്കണം. കഥകളി മുതലായ ക്ഷേത്രകലകൾക്ക് പ്രാധാന്യമുള്ള ഉത്സവമാണ് ദേവൻ ഇച്ഛിക്കുന്നത്. മുൻ കാലത്ത് കേമമായ കഥകളിയും മറ്റ് ക്ഷേത്രകലകളും നടത്തിയിരുന്നതായും അതിൽ ദേവൻ സങ്കുഷ്ടനായിരുന്നു എന്നും മനസിലാക്കാം. ഉത്സവം തന്ത്രി നിശ്ചയമനുസരിച്ച് ധ്വജാദിയായി സമാരംഭിക്കേണ്ടതാണ്.ധ്വജപ്രതിഷ്ഠ ക്കുള്ള യോഗവും സ്വർണ്ണധ്വജം ക്രമേണ നിർമ്മിക്കുന്നതിനുള്ള ഭാഗ്യവുമുണ്ട്.


ക്ഷേത്രഭൂമി ഉൾപ്പെടുകയും ഇതിൽ ഒരു കുടുംബക്കാരുടെ ആധിപത്യത്തിൽ ഈ ദേവസ്ഥാനത്തോടു ചേർന്ന് ഒരു സർപ്പക്കാവും അവിടെ പൂജകളും നടന്നിരുന്നു. ഇവിടെ ഒരു വൃക്ഷത്തിനുള്ളിൽ മഹാദേവന്റെ പൂർണ്ണ സാന്നിദ്ധ്യമുള്ള ചന്ദ്രക്കാലാങ്കിതമായ ശിവവിഗ്രഹം ഈശ്വരേഛയാ ഉൾപ്പെടുകയും ചെയ്തു. അർദ്ധനിമീലിത നേത്രനായി അഷ്ടൈശ്വര്യ മൂർത്തിയായ മഹാദേവൻ ഈ വൃക്ഷത്തിനുള്ളിൽ ദീർഘകാലം തപശ്ചൈര്യയിൽ മുഴുകി. ഋതുക്കൾ അനേകം കടന്നുപോയി. ഭക്ത ലോകത്തിന്റെയും ഈ ഗ്രാമത്തിന്റെയും ഭാഗ്യോതിരേകം കൊണ്ട് ഭഗവദിഛ ഉണർന്നു കടാക്ഷിച്ച ഒരു സുദിനം സമാഗമമായി. വ്യക്ഷം മുറിക്കുന്നതിനിടെ കാരുണ്യ മൂർത്തിയും ക്ഷിപ്രപ്രസാദിയും ഭക്താഭിഷ്ട വരദായകനുമായ ഭഗവാന്റെ പുണ്യവിഗ്രഹം വ്യക്ഷത്തിനുള്ളിൽ നിന്നും ലഭിക്കുകയും പരിസരവാസികളായ ഭക്തജനങ്ങൾ ചേർന്ന് വിളക്കു വച്ച് ഭജനയും നാമജപവും തുടങ്ങി. സമുദായം ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഈ മഹാക്ഷേത്രത്തിന്റെ പ്രാരംഭ കാലത്ത് ഒരു തീർത്ഥാടന കേന്ദ്രമെന്ന പോലെ ജനപ്രവാഹമുണ്ടാവുകയും രോഗശാന്തിയും അനേക അങ്ങുതാനുഭവങ്ങളും ഉണ്ടായത് പ്രസിദ്ധമാണ്. അജ്ഞാതമായ ഒരു കാലത്ത് ഈ പുണ്യ നദീതീരത്ത് യാഗാദിപുണ്യ കർമ്മങ്ങൾ നടന്നിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ക്ഷയിക്കപ്പെട്ട പൂർവ ക്ഷേത്രത്തിലെ തന്ത്രി-യമനിയ മാസനപ്രാണായാ  മാദ്യഷ്ടാംഗയോഗ യുക്തനായ യോഗീശ്വരനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠനാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ബ്രഹ്മരക്ഷസ്സ് , ഈ യോഗീശ്വരന്റെ അനുഗ്രഹവും സഹായവും എന്നും അവലംബമാണ്.


Read More

TIMINGS

  • 07:54 AMനട തുറക്കൽ, നിർമ്മാല്യം
  • 12:00 PMനട അടയ്ക്കൽ
  • 04:00 PMനട തുറക്കൽ
  • 06:30 PMദീപാരാധന
  • 08:00 PMനട അടയ്ക്കൽ
Contact
Book
OFFERINGS
ONLINE BOOKING
Book Now

കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രം

കടപ്പാട്ടൂർ പി ഒ, പാലാ - 686574

9188015448
  • Facebook

Bank Account Details